മക്ക, മദീന പള്ളികളില്‍ റമദാനില്‍ വിപുലമായ ഇഫ്താര്‍; 12,000 ജീവനക്കാര്‍ സേവനത്തിന്

  • 23/03/2022



റിയാദ്: കൊവിഡ് ചട്ടങ്ങള്‍ ഒഴിവാക്കിയ ശേഷമുള്ള ആദ്യ റംസാനെ വരവേല്‍ക്കാന്‍ മക്ക, മദീന പള്ളികളില്‍ വിപുലമായ പദ്ധതി. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി സ്ത്രീകള്‍ ഉള്‍പ്പടെ 12,000 ജീവനക്കാരെ നിയോഗിച്ചു. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കും.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ മക്ക, മദീന പള്ളികളില്‍ വിപുലമായ സമൂഹ നോമ്പുതുറ (ഇഫ്താര്‍) ഉണ്ടാകും. പ്രതിദിനം 2,000 പേര്‍ക്കാണ് ഓരോയിടത്തും ഇഫ്താര്‍ അനുമതി. പള്ളികളില്‍ പ്രഭാഷണങ്ങളും പഠനക്ലാസുകളും ഉണ്ടാവും. മുതിര്‍ന്ന പണ്ഡിത സഭയിലെ എട്ട് പണ്ഡിതന്മാരടക്കമുള്ള പ്രമുഖര്‍ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

Related News