കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വിനോദ യാത്ര സംഘടിപിച്ചു.

  • 27/03/2022

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആര്‍.ഐ അസോസിയേഷൻ മെമ്പർമാർക്കും  കുടുംബങ്ങൾക്കുമായി  മാർച്ച് 25 വെള്ളിയാഴ്ച കബദ് ഫാമിൽ   വിനോദയാത്ര  സംഘടിപിച്ചു.
ഉത്ഘാടന ചടങ്ങിൽ കെ.ഡി.എൻ.എ പ്രസിഡണ്ട്‌ ബഷീർ ബാത്താ പിക്നിക് ഉത്ഘാടനം ചെയ്തു.    ജനറൽ സെക്രട്ടറി സുബൈർ എം.എം സ്വാഗതവും, ജനറൽ കൺവീനർ ഫിറോസ് നാലകത്ത്‌ പിക്നിക് വിശദാംശങ്ങൾ വിശദീകരിച്ചു. സ്പോർട്സ് സെക്രട്ടറി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.


നല്ല ജനപങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായ പിക്നിക്കിൽ നിരവധി വിജ്ഞാന, കായിക  മത്സരങ്ങളും, കുട്ടികൾക്കായി പ്രത്യേകം മൽസരങ്ങളും നടന്നു. കെ.ഡി.എൻ.എ വുമൺസ് ഫോറം  പ്രസിഡന്റ് ഷാഹിന സുബൈർ, അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു..  കുവൈറ്റിലെ പ്രശസ്ത ഗായകരായ   റാഫി കല്ലായി, സമീർ വെള്ളയിൽ, ജസ്‌ന നിസ്സാർ, അയാൻ മാത്തൂർ, ഇല്യാസ് തോട്ടത്തിൽ, അസ്സിസ് മുട്ടുവയൽ എന്നിവരുടെ ഗാനങ്ങൾ മികവുറ്റതായി. 


മത്സരങ്ങളിൽ വിജയിച്ചവർക്കു നിരവധി സമ്മാനങ്ങൾ നൽകി. പ്രജു ടി.എം., രാമചന്ദ്രൻ പെരിങ്ങൊളം, അഷീക ഫിറോസ്‌,രജിത തുളസീധരൻ, ആൻഷീറ സുൽഫിക്കർ, ഹനീഫ കുറ്റിച്ചിറ, ഷാജഹാൻ, പ്രതുപ്നൻ, റൗഫ് പയ്യോളി, സമീർ കെ.ടി, ഷംഷീർ വി.എ, ഷൌക്കത്ത് അലി, തുളസീധരൻ, ശ്യാം പ്രസാദ്, സാജിത നസീർ, ദില്ലാറ ധർമരാജ്, റിമി ജമാൽ, റാഫിയ അനസ്, സന്തോഷ് നരിപ്പറ്റ, ജയപ്രകാശ് എലത്തൂർ ,മുനീർ മക്കാരി, സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, വുമൺസ് ഫോറം പ്രതിനിധികൾ നേതൃത്വം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News