ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് 2.0 ഭരണത്തില്‍ ക്രിമിനലുകള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങുന്നു. പൊലീസ് എന്‍കൗണ്ടറും വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന ഭീതിയെയും തുടര്‍ന്നാണ് ഗുണ്ടകളും റൗഡികളും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നത്. വാണ്ടഡ് ക്രിമിനലും ഒളിവില്‍ കഴിഞ്ഞതുമായ ഗൗതം സിങ് എന്നയാളാണ് ആദ്യം കീഴടങ്ങിയത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയാണ് ഗൗതം. ഛപ്യ പൊലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. പിന്നീട് 23 ക്രിമിനലുകള്‍ സഹാറന്‍പുരിലെ ഛില്‍കാന പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?