കുട്ടികളുമൊത്ത് ഭിക്ഷാടനം; കുവൈത്തിൽ പ്രവാസികൾ അറസ്റ്റിൽ

  • 28/03/2022

കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധയിടങ്ങളിൽ ഭിക്ഷാടനം നടത്തിയതിന് 15 പേരെ അറസ്റ്റ് ചെ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് അറിയിച്ചു. ഭിക്ഷാടനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്. ഇതിൽ ചിലർ കുട്ടികളുമൊത്താണ് ഭിക്ഷാടനം നടത്തിയിരുന്നത്.

ജോർദാൻ, ശ്രീലങ്ക, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. ഇവർക്കെതിരെ കർശന നി‌യമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോ​ഗിച്ച് ഭിക്ഷാടനം നടത്തിയതിനും കേസുണ്ട്. ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറിയെന്നും അവരുടെ സ്പോസൺമാരെും നിയമനടപടികൾ സ്വീകരിക്കുന്നതിനായി വിളിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News