കുവൈത്തിലെ ആശുപത്രികളിൽ അനാഥരാവുന്നവരുടെ എണ്ണം കൂടുന്നു

  • 28/03/2022

കുവൈത്ത് സിറ്റി: ആശുപത്രികളിൽ കുടുംബങ്ങൾ ഉപേക്ഷിച്ച് പോയി ഏറെ നാളായ കേസുകളുടെ എണ്ണം 230 ആയതായി ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഫർവാനിയ, മുബാറക് അൽ കബീർ, അൽ സബാഹ്, അൽ അമീരി,  അദാൻ, ജഹ്റ എന്നീ ആശുപത്രികളിലായാണ് കുടുംബങ്ങൾ ഉപേക്ഷിച്ച് പോയവരുള്ളത്. ഈ പ്രശ്നം വർഷങ്ങളായി മെഡിക്കൽ, നഴ്‌സിംഗ് സ്റ്റാഫുകളെ അലട്ടുന്നുണ്ട്. അവരുടെ ഡിസ്ചാർജ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

മാസങ്ങളായിട്ടും ചില കേസുകളിൽ വർഷങ്ങളായിട്ടും ആശുപത്രികളിൽ ഒരാൾ പോലും സന്ദർശിക്കാൻ എത്താത്ത കേസുകളുണ്ട്. വീടുകളിൽ താമസിപ്പിക്കാൻ അനുയോജ്യമായ സ്ഥലമില്ലെന്ന കാരണങ്ങൾ പറഞ്ഞ് ഡിസ്ചാർജ് ചെയ്യാൻ വിസ്സമ്മതിക്കുന്ന ബന്ധുക്കളുമുണ്ട്. വീടുകളിൽ ഒരു നേഴ്സിന്റെ സേവനം ലഭ്യമാക്കാനും പ്രയാസമാണെന്നാണ് ഇവരുടെ വാ​ദം. പ്രിയപ്പെട്ടവരാൽ അവ​ഗണിക്കപ്പെട്ട പ്രായമായ രോ​ഗികളുടെ മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഒരുപാട് കാഴ്ചകളാണ് വിവിധ ആശുപത്രികളിൽ കാണാനാകുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News