ട്രിപ്പ് വെഹിക്കിൾ; കാരവാനുകൾക്കായി പ്രത്യേക രെജിസ്ട്രേഷൻ ആരംഭിച്ച് കുവൈറ്റ് ട്രാഫിക് ഡിപാർട്മെന്റ്

  • 28/03/2022

കുവൈത്ത് സിറ്റി:  പ്രത്യേക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനത്തെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് വിഭാഗം അറിയിച്ചു.'ട്രിപ്പ് വെഹിക്കിൾ' എന്ന പേരിൽ ഒരു പുതിയ വിഭാഗം വാഹനം ചേർക്കാനുള്ള അപേക്ഷകൾ ട്രാഫിക് വിഭാഗത്തിന് ലഭിച്ചു തുടങ്ങി. ട്രിപ്പ് വാഹനങ്ങളായി ഉപയോഗിക്കുന്ന അവരുടെ കാരവാനുകൾ രജിസ്റ്റർ ചെയ്യാൻ ഉടമകൾക്ക് ഇത് അനുവദിക്കും.

പൗരന്മാരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ പുതിയ വിഭാഗത്തിലുള്ള വാഹനങ്ങൾ ഉൾപ്പെടുത്തിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഫോർ ടെക്‌നിക്കൽ അഫയേഴ്‌സിന്റെ അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അദ്വാനി സ്ഥിരീകരിച്ചു. ടൂർ വാഹനങ്ങൾക്ക് രെജിസ്ട്രേഷനായി 10 ദിനാർ ഫീസും നൽകണം.ഈ വാഹനങ്ങളുടെ ഉടമകൾക്ക് അവയുടെ നിയമപരമായ നില ശരിയാക്കുന്നതിനും അവരുടെ ഡ്രൈവർമാർക്ക് വാഹനങ്ങൾ റോഡിലിറക്കാൻ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം പ്രാബല്യത്തിൽ വന്നത്. വാഹനം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് സാങ്കേതിക പരിശോധന നടത്തും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News