കുവൈത്ത് എയര്‍പോര്‍ട്ടില്‍ തീപിടുത്തം

  • 28/03/2022

കുവൈത്ത് സിറ്റി : കുവൈത്ത് എയര്‍പോര്‍ട്ടില്‍ തീപിടുത്തം. പുതിയ എയർപോർട്ട് പ്രോജക്ടിന് സമീപമാണ്‌ തീ പിടുത്തം ഉണ്ടായത്.ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ആറ് യൂണിറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ  തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ജനറൽ ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു.അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമഗതാഗതം സാധാരണ നിലയിലാണെന്നും പുതിയ പാസഞ്ചർ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ ബാധിച്ചിട്ടില്ലെന്നും സിവിൽ ഏവിയേഷൻ അറിയിച്ചു.

Related News