കുവൈത്തിൽ ലൈസൻസ് ഇല്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കാൻ സുരക്ഷാ ക്യാമ്പയിൻ

  • 28/03/2022

കുവൈത്ത് സിറ്റി: ലൈസൻസ് ഇല്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കാനായി സുരക്ഷാ ക്യാമ്പയിൻ നടത്തി അധികൃതർ. വാഫ്ര, ഉം സഫാഖ് റോഡുകളിൽ ഇന്നലെയായിരുന്നു പ്രത്യേക പരിശോധന. പൊതു സുരക്ഷ, ട്രാഫിക്, പ്രവർത്തന മേഖലകളുമായി സഹകരിച്ച്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് പരിശോധന നടത്തിയത്. നിയമലംഘിച്ച് കുറ്റകൃത്യങ്ങൾക്കും വേട്ടയാടാനുക്കെയായി ഉപയോ​ഗിക്കുന്ന ആയുധങ്ങളും വെടിമരുന്നുകളും പിടിച്ചെടുക്കുകയായിരുന്നു അധികൃതരുടെ ലക്ഷ്യം.

ക്യാമ്പയിനിൽ മൂന്ന് പൗരന്മാരിൽ നിന്നാണ് മൂന്ന് എയർ ​ഗണ്ണുകൾ കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ നിന്ന് വെടിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തെ വിവിധ മേഖലകളിൽ ഈ ക്യാമ്പയിൻ തുടരാനാണ് സുരക്ഷാ വിഭാ​ഗത്തിന്റെ തീരുമാനം. അഞ്ച് വർഷം തടവ്, 10,000 ദിനാറിൽ കുറയാത്ത പിഴ എന്നിങ്ങനെ കർശന ശിക്ഷയാണ് ലൈസൻസ് ഇല്ലാതെ ആയുധം ഉപയോ​ഗിച്ചാൽ ലഭിക്കുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News