സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കി അധികൃതർ; കുവൈത്തിൽ 107 നിയമലംഘകർ അറസ്റ്റിൽ

  • 28/03/2022

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ ക്യാമ്പിയിനുകൾ ശക്തമാക്കി പൊതു സുരക്ഷാ വിഭാ​ഗം. സുരക്ഷാ പരിശോധനകളിൽ നിരവധി നിയമലംഘകരെയും വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നുവരെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ​ഗവർണറേറ്റിന്റെ വിവിധ മേഖലകളിൽ അഹമ്മദി സെക്യൂരിട്ടി ഡയറക്ടറേറ്റ് പരിശോധന നടത്തി.

49 പേരെയാണ് ആവശ്യമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ അറസ്റ്റ് ചെയ്തത്. സ്പോൺസറിൽ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് പേരെയും റെസിഡൻസി കാലാവധി അവസാനിച്ച നാല് പേരെയും പിടികൂടിയിട്ടുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സുരക്ഷാ വിന്യാസത്തിലൂടെ പരിശോധന ക്യാമ്പയിനുകൾ തുടരുകയാണെന്ന് അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News