കുവൈറ്റ് വിമാനത്താവളത്തിലെ തീപിടിത്തം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു

  • 28/03/2022

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ രണ്ടില്‍ തീപിടിത്തം ഉണ്ടായതിനെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. പൊതുമരാത്ത, വൈദ്യുതി വകുപ്പ് മന്ത്രി അലി അല്‍ മൗസയാണ് സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. എന്ത് വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കെങ്കിലും വീഴ്ചയുണ്ടായോയെന്ന് അറിയുന്നതിനുമാണ് അന്വേഷണം.

തീപിടിത്തം ഉണ്ടായ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ രണ്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. രണ്ട് ആഴ്ചക്കുള്ളില്‍ തീപിടിത്തം ഉണ്ടാകാനുള്ള കാരണം കണ്ടെത്തണമെന്നാണ് കമ്മിറ്റിക്ക് നല്‍കിയ നിര്‍ദേശമെന്ന് മന്ത്രി അറിയിച്ചു. കൃത്യമായ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News