റമദാൻ; കുവൈത്തിൽ റെസ്റ്ററെന്‍റുകളും കഫേകളും അടച്ചിടണമെന്ന് ഉത്തരവ്

  • 28/03/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ മാസത്തെ ഉപവാസ സമയത്ത് റെസ്റ്ററെന്‍റുകളും കഫേകളും അടച്ചിടണമെന്ന് ഉത്തരവ് പുറത്തിറക്കി കുവൈത്ത് മുനസിപ്പാലിറ്റി എഞ്ചിനിയര്‍ അഹമ്മദ് അല്‍ മാന്‍ഫൗഹി. ഔദ്യോഗിക ഇഫ്താര്‍ സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് റെസ്റ്ററെന്‍റുകളും കഫേകളും തുറക്കാമെന്നും അവര്‍ക്ക് അപ്പോള്‍ മുതല്‍ ഭക്ഷണം തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്നും ഉത്തരവില്‍ പറയുന്നു. റെസ്റ്ററെന്‍റുകളും കഫേകളും തുറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണറേറ്റുകളിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News