കുവൈത്തിൽ സംഗീത പരിപാടി നടത്തിയതിനെതിരെ നടപടി

  • 29/03/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സംഗീത പരിപാടി നടത്തിയതിനെതിരെ നടപടി സ്വീകരിച്ചതായി ഇന്‍ഫര്‍മേഷന്‍, പ്രസ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സാദ് അല്‍ അസ്മി അറിയിച്ചു. സംഗീത നിശകള്‍ക്ക് മേൽനോട്ടം വഹിക്കുന്ന മേഖലയിലെ ജീവനക്കാർ അനുവദിച്ച ലൈസൻസിന്‍റെ ചട്ടങ്ങൾ പാലിക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവരുടെ പ്രതിതരണം കൃത്യമായി രീതിയില്‍ ആയിരുന്നില്ലെന്ന് അല്‍ അസ്മി വ്യക്തമാക്കി. 

ഇതോടെ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് മന്ത്രാലയം ചടങ്ങ് താൽക്കാലികമായി നിർത്തിവച്ചു. മന്ത്രാലയം ഇക്കാര്യത്തിൽ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും 2016ലെ പ്രമേയം നമ്പർ 32 പ്രകാരമുളഅള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി സംഗീത നിശ സംഘടിപ്പിക്കുന്നവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News