ദുബൈയില്‍ ഇനി മുതല്‍ ഞായറാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങ്

  • 29/03/2022


ദുബൈ: ദുബൈയിലെ എല്ലാ പാര്‍ക്കിങ് ലോട്ടുകളും ഇനി മുതല്‍ ഞായറാഴ്ചകളില്‍ സൗജന്യമായിരിക്കും. പകരം വെള്ളിയാഴ്ചകളില്‍ പാര്‍ക്കിങ്ങിന് പണം നല്‍കണം. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് തിങ്കളാഴ്ച ഇതു സംബന്ധിച്ച് പ്രമേയം പുറത്തിറക്കിയത്. 

പൊതു അവധി ദിവസങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കും. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി 10 വരെ 14 മണിക്കൂര്‍ സമയം പാര്‍ക്കിങിന് പണം അടയ്ക്കണമെന്ന് പുതിയ പ്രമേയത്തില്‍ വ്യക്തമാക്കി. 

എന്നാല്‍ ബഹുനില പാര്‍ക്കിങ് സൗകര്യങ്ങളില്‍ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പാര്‍ക്കിങ് ഫീസ് ഈടാക്കും. വഴിയരികിലുള്ള പാര്‍ക്കിങ് സ്ലോട്ടുകളില്‍ തുടര്‍ച്ചയായ നാലു മണിക്കൂര്‍ മാത്രമേ പാര്‍ക്കിങ് അനുവദിക്കുകയുള്ളൂ. 

Related News