വന്‍ കുടല്‍ കാന്‍സര്‍; കുവൈത്തിൽ പ്രതിവര്‍ഷം 500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രാലയം

  • 29/03/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിവര്‍ഷം വന്‍ കുടലില്‍ കാന്‍സര്‍ ബാധിക്കുന്നതിന്‍റെ  500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുബാറക് ഹോസ്പിറ്റലിലെ ജനറൽ ആൻഡ് കോളറെക്ടൽ സർജറിയിലെ കൺസൾട്ടന്‍റും അസോസിയേഷൻ ഓഫ് സർജൻസ് ആൻഡ് പ്രോക്ടോളജിയുടെ തലവൻ ഡോ. അബ്ദുല്ല അൽ ഹദ്ദാദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം കണ്ടെത്തുന്നതിനും മുക്തി നിരക്ക് ഉയർത്തുന്നതിനും നേരത്തെയുള്ള പരിശോധനകൾ നടത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. വൻകുടൽ കാൻസർ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് മുബാറക് ഹോസ്പിറ്റലിൽ അസോസിയേഷൻ ഓഫ് സർജൻസ് ആൻഡ് പ്രോക്ടോളജിസ്റ്റുകളുടെ സഹകരണത്തോടെ മെഡിക്കൽ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അല്‍ ഹദ്ദാദ്.

വൻകുടലിലെയോ മലാശയത്തിലെയോ ചെറിയ പോളിപ്‌സ് കണ്ടെത്തുന്നതിനുള്ള പരിശോധനകളിലൂടെയും എൻഡോസ്കോപ്പിയിലൂടെയും രോഗം പടരുന്നത് തടയുന്നതിനും ഇല്ലാതാക്കുന്നതിനും ഒപ്പം ബോധവൽക്കരണ പരിപാടികളുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അതിവേഗം രോഗം കണ്ടെത്താനായല്‍ മുക്തി നിരക്ക് വര്‍ധിപ്പിക്കാനാകും. മലവിസർജ്ജന പ്രവർത്തനത്തിലെ മാറ്റങ്ങൾ, വായു പ്രശ്നങ്ങള്‍ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തുമ്പോൾ എങ്ങനെ പ്രവർത്തിക്കണമെന്ന് ആളുകളെ ബോധവൽക്കരിക്കുന്നത് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News