റമദാന്‍ മാസം അടുത്തതോടെ കുവൈത്തിൽ ഭിക്ഷാടനം വര്‍ധിച്ചതായി കണ്ടെത്തല്‍

  • 29/03/2022

കുവൈത്ത് സിറ്റി: വിശുദ്ധ മാസം അടുത്തതതോടെ ഈ സാഹചര്യം മുതലെടുത്ത് ഭിക്ഷാടനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആത്മീയ അന്തരീക്ഷം ഉപയോഗപ്പെടുത്തി റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി ഭിക്ഷാടകര്‍ കൂടിയതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അസുഖങ്ങള്‍ ഉണ്ടെന്നും ശാരീരിക വൈകല്യങ്ങൾ ഉണ്ടെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കാണിച്ചാണ് പലരും ഭിക്ഷ തേടുന്നത്. വിവിധ പ്രായവിഭാഗത്തിലുള്ള നിരവധി ഭിക്ഷാടകരെ റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ കാണാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്ത്രീകളും പുരുഷന്മാരും ഭിക്ഷാടന സംഘത്തിലുണ്ട്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് അതിന്റെ വിവിധ വകുപ്പുകളിൽ നിന്ന് ഭിക്ഷാടനം നടത്തുന്നവരെ പിടികൂടുന്നതിനായി ഒരു പ്രത്യേക സുരക്ഷാ ടീമിനെ രൂപീകരിച്ചിട്ടുണ്ട്. മസ്ജിദുകളിലും അതിന്‍റെ പരിസരങ്ങളിലും മാര്‍ക്കറ്റുകളിലുമെല്ലാം ഈ സംഘം നിരീക്ഷണം നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News