കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ശമ്പളം; വിമര്‍ശനം

  • 29/03/2022

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവരുടെ രാജ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കുന്നത് റിക്രൂട്ട്മെന്‍റ് നടപടികളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് ഡൊമസ്റ്റിക്ക് ലേബര്‍ അഫയേഴ്സ് വിദഗ്ധന്‍ ബാസം അല്‍ ഷമ്മാരി. ഈ നയം കാരണം കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. റമദാന്‍ മാസം അടുത്തത്തോടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. എന്നാല്‍, വിപണിയില്‍ ഇപ്പോള്‍ തൊഴിലാളി ക്ഷാമം രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യന്‍ പൗരത്വമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 120 ദിനാര്‍ ആണ് ശരാശരി പ്രതിമാസ ശമ്പളം ലഭിക്കുന്നത്. എന്നാല്‍, അഫ്രിക്കയില്‍ നിന്നുള്ളവരാണെങ്കില്‍ ഇത് 80 ദിനാര്‍ മാത്രമാണ്. ഇതോടെ കുവൈത്തിലേക്കുള്ള വരാനുള്ള താത്പര്യം കുറയുന്നുണ്ട്. ഇതേസമയം, അയല്‍ രാജ്യങ്ങള്‍ ഇതിന്‍റെ ഇരട്ടി തുകയ്ക്ക് അവരെ സ്വീകരിക്കാന്‍ തയാറായും നില്‍ക്കുന്നതിനാല്‍ പ്രതിസന്ധി രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. എത്യോപ്യ ഉൾപ്പെടെയുള്ള ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്‍റ് സംബന്ധിച്ച ചില കരാറുകൾ അവസാനിപ്പിക്കുന്നതിനും ധാരണാപത്രം ഒപ്പിടുന്നതിനുമുള്ള കാലതാമസത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News