ഇന്ത്യന്‍ അംബാസിഡര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയെ സന്ദര്‍ശിച്ചു.

  • 29/03/2022

കുവൈത്ത്  സിറ്റി: ഇന്ത്യന്‍ അംബാസിഡര്‍  സിബി ജോര്‍ജ് കുവൈറ്റ് കമ്മ്യൂണിക്കേഷന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി ഡോ. റാണ അബ്ദുല്ല അബ്ദുല്‍റഹ്‌മാന്‍ അല്‍ ഫാരിസുമായി കൂടിക്കാഴ്ച നടത്തി. ഐടി, ടെലികോം മേഖലകളിലെ സഹകരണവും ഇന്ത്യന്‍  പ്രവാസികളുടെ വിഷയങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ എംബസി ഉന്നത ഉദ്യോഗസ്ഥരും മന്ത്രാലയം പ്രതിനിധികളും പങ്കെടുത്തു. 

Related News