റോഡ്‌ അപകടം; വിദേശി മരണപ്പെട്ടു.

  • 30/03/2022

കുവൈത്ത് സിറ്റി : കുവൈത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് വിദേശി മരണപ്പെട്ടു. . ദയ പ്രദേശത്താണ് സംഭവം ഉണ്ടായത്.അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ ട്രാഫിക് പൊലീസും പാരമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.വിദേശി പൗരന്‍ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങി ക്രോസ് ചെയ്യുകയായിരുന്നു.   ദയ, ഹെസ്സ അൽ മുബാറക് പ്രദേശങ്ങൾക്കിടയിലുള്ള അതിവേഗ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News