റമദാന്‍; സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം

  • 30/03/2022

കുവൈത്ത് സിറ്റി : റമദാന്‍ മാസത്തോട് അനുബന്ധിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രധാന റോഡുകളിലും മാളുകളിലും ഗതാഗതം സുഗമമാക്കുന്നതിനുമുള്ള ട്രാഫിക് പട്രോളിംഗ്,ആരാധനാലയങ്ങളിലും വിശ്വാസികളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍,വ്യാപാര സ്ഥാപനങ്ങളില്‍ സുരക്ഷാപരിശോധനയും റമദാന്‍ കാമ്പയിന്‍റെ ഭാഗമായി നടക്കും. യാചകരെ പിടികൂടാന്‍ റമദാന്‍ തുടക്കം മുതല്‍ പള്ളികള്‍, കച്ചവടകേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ സുരക്ഷാവിഭാഗം നിരീക്ഷണം ശക്തമാക്കും. യാചകരെ പിടികൂടിയാല്‍ നാടുകടത്തുമെന്നും സ്‌പോണ്‍സര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ തൗഹിദ് അൽ കന്ദരി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് അൽ കന്ദരി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News