കുവൈത്തിൽ കുട്ടികൾക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ ഉടൻ നൽകി തുടങ്ങും

  • 30/03/2022

കുവൈത്ത് സിറ്റി: കുട്ടികൾക്ക് കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് ഉടൻ നൽകി തുടങ്ങാൻ ആരോ​ഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. രണ്ടാം ഡോസിന് അർഹതയുള്ള അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് അടുത്ത ദിവസം തന്നെ വാക്സിൻ സ്വീകരിക്കാൻ എത്തിച്ചേരേണ്ടതിന്റെ സന്ദേശം അയച്ച് തുടങ്ങും. മിഷറഫ് റീജിയണിലെ എക്സിബിഷൻ ​ഗ്രൗണ്ടിലെ ഹാൾ നമ്പർ അഞ്ചിലാണ് വാക്സിൻ നൽകുന്നത്. അതേസമയം, രാജ്യത്ത് ഇതുവരെ ഈ പ്രായവിഭാ​ഗത്തിലുള്ള 45,000 കുട്ടികൾ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞതായാണ് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഫെബ്രുവരിയിലാണ് അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകി തുടങ്ങിയത്. ഈ പ്രായവിഭാ​ഗത്തിൽ ആകെ വാക്സിനേഷന് അർഹതയുള്ളവരിൽ 10.5 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകി കഴിഞ്ഞതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് പൗരന്മാരും താമസക്കാരുമായി ഇതുവരെ ബൂസ്റ്റർ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1.5 മില്യൺ കടന്നതായും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News