കർശന പരിശോധന; കുവൈത്തിൽ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 29,378 നിയമലംഘനങ്ങൾ

  • 30/03/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കർശന വാഹന പരിശോധന തുടർന്ന് സുരക്ഷാ, ട്രാഫിക്ക് വിഭാ​ഗങ്ങൾ. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകളിൽ 29,378 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ജനറൽ ട്രാഫിക്ക് വിഭാ​ഗം പബ്ലിക്ക് റിലേഷൻസ് ഓഫീസർ മേജർ അബ്‍ദുള്ള ബുഹസ്സൻ അറിയിച്ചു. 39 വാഹനങ്ങളും 29 മോട്ടോർ സൈക്കിളുകളും ഡിറ്റൻഷൻ ​ഗ്യാരേജിലേക്ക് മാറ്റി. വലിയ കുറ്റകൃത്യങ്ങൾ നടത്തിയതിന് 41 പേരെയാണ് റഫർ ചെയ്തത്. 

ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 43 കുട്ടികളെയും അധികൃതർ അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്. സെക്യൂരിട്ടി, ജുഡീഷ്വൽ അതോറിറ്റികൾ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ 30 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ വാണ്ടഡ് ലിസ്റ്റിലുള്ള 14 പേരും അറസ്റ്റിലായിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻ്‍ഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് പരിശോധന ക്യാമ്പയിനുകൾ നടത്തിയതെന്ന് അൽ ബുഹസ്സൻ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News