റമദാൻ;കുവൈത്തിൽ കുടിശ്ശിക വരുത്തിയതിന് വിച്ഛേദിച്ച വാട്ടർ കണക്ഷനുകൾ തിരികെ നൽകാൻ നിർദേശം

  • 30/03/2022

കുവൈത്ത് സിറ്റി: കുടിശ്ശിക അടക്കാത്തതിന്റെ പേരിൽ മുമ്പ് വിച്ഛേദിച്ച വാട്ടർ കണക്ഷനുകൾ തിരികെ നൽകാൻ നിർദേശം. ജലവിഭവ മന്ത്രി അലി അൽ മൂസ കസ്റ്റമർ സർവ്വീസ് വിഭാ​ഗത്തിനാണ് നിർദേശം നൽകിയത്. അവർ കുടിശ്ശിക അടയ്ക്കുമെന്ന് ഉറപ്പാക്കി ശേഷം വെള്ളം നൽകി തുടങ്ങാനാണ് അറിയിപ്പ്. വിശുദ്ധ റമദാൻ മാസം അടുക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഈ തീരുമാനം സ്വീകരിച്ചത്. റദമാൻ മാസത്തിൽ ഉപഭേക്താക്കളുടെ ആരുടെയും വാട്ടർ കണക്ഷൻ വിച്ഛേദിക്കരുതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

ഈദ് ഉൽ ഫിത്തർ അവധിക്ക് ശേഷം പണം അടയ്ക്കുന്നതിൽ പരാജയപ്പെട്ടവരുടെ കണക്ഷൻ വീണ്ടും വിച്ഛേദിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, വേനൽക്കാലം എത്തുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റ പണികളും, സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും തുടങ്ങാനുള്ള ആലോചനയിലാണ് മന്ത്രാലയം. വൈദ്യുതി, ജലം എന്നിവയുടെ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാരുമായുള്ള അടുത്ത കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയാകും. അറ്റക്കുറ്റപണികളുടെ ടെൻഡർ സംബന്ധിച്ച് ഒരു റിപ്പോർട്ടിനെ കുറിച്ചും ചർച്ച ചെയ്യും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News