ഭിക്ഷാടനം; ഒരാഴ്ചയ്ക്കിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 21 കേസുകൾ

  • 30/03/2022

കുവൈറ്റ് സിറ്റി : നിയമലംഘകരെയും യാചകരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ അന്വേഷണ വകുപ്പ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായവരുടെ 21ഭിക്ഷാടന കേസുകൾ പിടികൂടാൻ കഴിഞ്ഞു. അതിൽ 15 പേർ  കഴിഞ്ഞ ആഴ്ചയും , 6 ഭിക്ഷാടന കേസുകൾ ഇന്നലെയുമാണ് പിടികൂടിയത്. 

ഇവർക്കെതിരെ കർശന നി‌യമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോ​ഗിച്ച് ഭിക്ഷാടനം നടത്തിയതിനും കേസുണ്ട്. ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറിയെന്നും അവരുടെ സ്പോസൺമാരെും നിയമനടപടികൾ സ്വീകരിക്കുന്നതിനായി വിളിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സുരക്ഷാ കാമ്പെയ്‌നുകൾ ശക്തമായി മുന്നോട്ടു പോകുമെന്നും , പ്രത്യേകിച്ച് വിശുദ്ധ റമദാൻ മാസത്തിൽ, സുരക്ഷാ ഉദ്യോഗസ്ഥരുമായും അവർ നടത്തുന്ന സുരക്ഷാ ശ്രമങ്ങളുമായും സഹകരിക്കാനും ഭിക്ഷാടനത്തിന്റെ ഏതെങ്കിലും വിവരങ്ങൾ ലഭിച്ചാൽ സുരക്ഷാ വിഭാഗത്തെ  (112) വേഗത്തിൽ അറിയിക്കാനും എല്ലാവരോടും ആഹ്വാനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News