പൗരന്മാര്‍ക്കും പ്രവാസികൾക്കും റദമാന്‍ ആശംസകള്‍ നേര്‍ന്ന് അമീര്‍

  • 30/03/2022

കുവൈത്ത് സിറ്റി: പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിശുദ്ധ മാസമായ റമദാനിലേക്ക് കടക്കുന്നതിന്‍റെ ആശംസകള്‍ നേര്‍ന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. കൊവിഡ് 19 മഹാമാരിയുടെ പ്രതിസന്ധികള്‍ കുറയുന്നതിനിടയിലാണ് ഈ വർഷത്തെ റമദാൻ വരുന്നതെന്നും അതിന് അല്ലാഹുവിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവും സുരക്ഷയും നിലനിർത്താൻ മാത്രം ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിശുദ്ധ റമദാൻ മാസത്തിൽ ആശംസകള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെയോ താമസക്കാരെയോ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും നന്മ നേരുകയാണ്. കൂടാതെ, കുവൈത്തിന് മുന്നോട്ട് നയിക്കുന്ന നേതൃത്വത്തിനും ജനങ്ങൾക്കും ക്ഷേമവും സമൃദ്ധിയും നേരുകയാണെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News