ദുബായ് എക്സ്പോ 2020: പ്രത്യേക യാത്രാ സർവ്വീസുകൾ ഒരുക്കി സംഘാടകർ

  • 31/03/2022



ദുബായ് : ലോക എക്‌സ്‌പോ 2020 ദുബായുടെ സമാപന ദിവസത്തെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക യാത്രാ സർവ്വീസുകൾ ഒരുക്കി സംഘാടകർ. സന്ദർശകർ പൊതു വാഹനങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. സന്ദർശകരുടെ എണ്ണം രണ്ടരക്കോടി എത്തുമെന്നാണ് സംഘാടകരുടെ കണക്കുക്കുകൂട്ടൽ.

ലോകമേളയുടെ സമാപനദിവസത്തെ തിരക്കു കുറയ്‌ക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും പാതകൾ, പാർക്കിങ്ങുകൾ, വേദികൾ എന്നിവിടങ്ങളിൽ വിപുലമായ ക്രമീകരണങ്ങലാണ് ഒരുക്കിയിരിക്കുന്നത്. ദുബായ് മെട്രോ പകലും രാത്രിയും സർവീസ് നടത്തും. 192 രാജ്യങ്ങൾ പങ്കെടുത്ത 182 ദിനങ്ങളിലെ ആഘോഷം പുതുമ സമ്മാനിച്ചു സമാപിക്കുമ്പോൾ സമാനതകളില്ലാത്ത ‘സ്മാർട്ട്’ മാറ്റങ്ങൾക്കാണ് ദുബായിൽ തുടക്കമായത്.

സന്ദർശകർ കഴിയുന്നതും പൊതുവാഹനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. മെട്രോയിൽ വന്ന് എക്‌സ്‌പോ വേദിയിലിറങ്ങാം. കാറിൽ വരുന്നവർ ജബൽ അലി മെട്രോ സ്റ്റേഷനിൽ പാർക്ക് ചെയ്ത് മെട്രോയിൽ വരാൻ സൗകര്യമുണ്ട്. എക്‌സ്‌പോ പാർക്കിങ്ങിലെ തിരക്ക് കുറയ്‌ക്കാൻ ഇതു സഹായിക്കും. ദുബായിലെ 9 മേഖലകളിൽ നിന്ന് എക്‌സ്‌പോ വേദിയിലേക്ക് സൗജന്യ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കാർ പാർക്കിങ്ങുകളിൽ നിന്ന് ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റെയ്‌നബിലിറ്റി ഗേറ്റുകളിലേക്കും ഗേറ്റുകളെ ബന്ധിപ്പിച്ചും സർവ്വീസുകളുണ്ട്.

തിരക്ക് കണക്കിലെടുത്ത് ടൂറിസ്റ്റ് ബസുകളും ഒരുക്കിയിട്ടുണ്ട്.അബുദാബി, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നും സർവ്വീസുകൾ ആരംഭിച്ചു. എക്‌സ്‌പോയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം എത്തിയത് 10 ലക്ഷത്തിലധികം സന്ദർശകരാണ്. സന്ദർശകരുടെ എണ്ണം രണ്ടരക്കോടി എത്തുമെന്നാണ് സംഘാടകരുടെ കണക്കുക്കുകൂട്ടൽ

Related News