റമദാൻ; ഒരു പുതിയ റോഡ് അച്ചടക്കത്തിലേക്ക് മാറാമെന്ന് ട്രാഫിക്ക് സേഫ്റ്റി കുവൈറ്റ്

  • 31/03/2022

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ എപ്പോഴും കനത്ത ട്രാഫിക്ക് ഉണ്ടാകുമെന്നും അതിന്റെ വലിയ വെല്ലുവിളികൾ റോഡ് ​ഗതാ​ഗതം ഉപയോ​ഗിക്കുന്ന എല്ലാവരും നേരിടേണ്ടി വരുമെന്ന് ട്രാഫിക്ക് സേഫ്റ്റി കുവൈത്തി സൊസൈറ്റി പ്രസിഡന്റ് ഡോ. ബാദർ അൽ മത്താർ. റമദാൻ മാസത്തിൽ ഡ്രൈവർമാർ പതിവായി ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർഷിക റിപ്പോർട്ട് പ്രകാരം ഇഫ്താർ സമയത്ത് കൃത്യമായി എത്തിച്ചേരാൻ അമിത വേ​ഗതയിൽ വാഹനം ഓടിക്കുന്നതും പ്രാർത്ഥന സമയങ്ങളിൽ മോസ്ക്കുകൾക്ക് സമീപം നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്നതുമെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

റമദാൻ മാസത്തിൽ സുരക്ഷിതമായ ഡ്രൈവിംഗിലൂടെ നിയമങ്ങളും നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യങ്ങളും മുൻകൂട്ടി കാണേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രതിരോധപരമായി ഡ്രൈവിംഗ് നടത്തേണ്ടതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒപ്പം തിരക്കുകൂട്ടേണ്ട ആവശ്യം ഒഴിവാക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്യണം. എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം.  ഒരു പുതിയ റോഡ് അച്ചടക്കത്തിലേക്ക് മാറാനുള്ള ഏറ്റവും നല്ല സമയമാണ് റദമാൻ മാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News