കുവൈത്തിലേക്കുള്ള ഷിപ്പ്മെന്റുകൾ ലക്ഷ്യസ്ഥാനം മാറ്റുന്നതായി റിപ്പോർട്ട്

  • 31/03/2022

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള യാത്രയിലായിരുന്ന വാണിജ്യ ചരക്കുകളുടെ ഷിപ്പ്മെന്റ് പെട്ടെന്ന് ലക്ഷ്യസ്ഥാനം മറ്റ് വിപണികളിലേക്ക്, പ്രത്യേകിച്ച് യുഎഇയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. കുവൈത്തിലെ ഒരു ഏജന്റിന് വന്നുകൊണ്ടിരുന്ന ഷിപ്പമെന്റ് ഇങ്ങനെ യുഎഇയിലേക്ക് തിരിച്ച് വിട്ടതായി വൃത്തങ്ങൾ വെളിപ്പെടുത്തി. 

ഈ ഏജന്റ്  യുഎഇ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നയാളാണ്. ആഗോളതലത്തിൽ വില വർദ്ധനയും പ്രാദേശികമായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ കാര്യങ്ങൾ കർശനമാക്കിയതോടെയുമാണ് ഇത്തരത്തിലൊരു പ്രവണത ഉയർന്നു വന്നിട്ടുള്ളത്. ഭക്ഷ്യവസ്തുക്കൾ കൊണ്ടു വന്നിരുന്ന ഒരു ഷിപ്പ്മെന്റ് ഇത്തരത്തിൽ ലക്ഷ്യസ്ഥാനം മാറ്റിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News