കുർദിസ്ഥാൻ മേഖലയിലെ ആയിരത്തിലധികം അനാഥരെ സ്പോൺസർ ചെയ്ത് കുവൈത്ത്

  • 31/03/2022

കുവൈത്ത് സിറ്റി: ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ ആയിരത്തിലധികം അനാഥരെ സ്പോൺസർ ചെയ്യുന്നതിനുള്ള പ്രോജക്ട് പ്രഖ്യാപിച്ച് എർബിലിലെ കുവൈത്ത് കൗൺസൽ ജനറൽ ഡോ. ഒമർ അൽ ഖണ്ഡാരി. കുവൈത്ത് നിങ്ങളുടെ അരികിൽ തന്നെയുണ്ട് എന്ന ക്യാമ്പയിന്റെ ഭാ​ഗമായാണ് കുട്ടികൾക്ക് സ്പോൺസർഷിപ്പ് നൽകുന്നത്. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ സർക്കാരിതര ഓർഗനൈസേഷൻ ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് പ്രാദേശിക പങ്കാളികളാണ് ഈ പ്രോജക്റ്റ് നടപ്പിലാക്കുന്നത്.

ഈ മേഖലയിലെ ആവശ്യക്കാരെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കുന്നതിന് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയിലാണ് ഇതും ഉൾപ്പെടുന്നതെന്ന് ഡോ. ഒമർ അൽ ഖണ്ഡാരി വ്യക്തമാക്കി. കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റികളും ഓർഗനൈസേഷനുകളും നൽകുന്ന സാമ്പത്തിക സഹായങ്ങൾ ദാതാക്കളിലൂടെ ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ അനാഥർക്ക് വിതരണം ചെയ്തുവെന്നും മനുഷ്യസ്നേഹത്തിൽ ഊന്നിൽ പ്രവർത്തനങ്ങൾ കുവൈത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News