സർക്കാർ അവ​ഗണന തുടരുന്നു; ജലീബ് പ്രദേശത്തെ ദുരിതം തുറന്ന് പറഞ്ഞ് ജനങ്ങൾ

  • 31/03/2022

കുവൈത്ത് സിറ്റി: അനുഭവിക്കുന്ന കടുത്ത അവ​ഗണനയെ കുറിച്ച് തുറന്ന് പറഞ്ഞ് ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ താമസക്കാർ. സർക്കാർ തങ്ങളുടെ കരച്ചിലുകൾ കാണുന്നില്ലെന്നും അവ​ഗണന തുടരുകയാണെന്നുമാണ് അവർ പറഞ്ഞു. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയ്ക്കൊപ്പം സുരക്ഷ, സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ മേഖലയിൽ കടുക്കുകയാണെന്നാണ് പരാതികൾ ഉയർന്നിട്ടുള്ളത്. കഴിഞ്ഞ 15 വർഷമായി തങ്ങളുടെ വസ്തുക്കളുടെ വിൽപന നിഷേധിക്കപ്പെടുകയാണ്.

പ്രദേശത്തെ മൂല്യ നിർണയം നടത്തി ഒരു കൊമേഴ്സൽ അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് ഹൗസിം​ഗ് ആയി മാറ്റിയെടുക്കണമെന്നാണ് ജലീബ് അൽ ഷുവൈക്കിലെ ജനങ്ങളുടെ ആവശ്യം. വസ്തുക്കൾ വിൽക്കാൻ അനുവദിക്കുന്നതിന് ജുഡീഷ്വറിയിലെ സമീപിക്കുന്ന കാര്യവും അവർ പരി​ഗണിക്കുന്നുണ്ട്. ജലീബ് അൽ ഷുവൈക്ക് പ്രദേശം സർക്കാരിൻറെ കടുത്ത അവഗണനയെ നേരിടുകയാണെന്ന് പ്രദേശവാസിയായ
ഡോ. മുഹമ്മദ് അൽ ഹാരാസ് ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതിനാൽ പൗരന്മാരുടെ വീടുകൾ പോലും വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അവരുടെ പണം തിരികെ നൽകേണ്ട കടമ രാജ്യത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News