ഇന്ത്യന്‍ എംബസ്സിയുടെ പ്ര​തി​വാ​ര ഓപ്പണ്‍ ഹൗസിന് തുടക്കമായി

  • 01/04/2022

കു​വൈ​ത്ത്​ സി​റ്റി:പ്രതിവാര ഓപ്പണ്‍ ഹൗസിന് തുടക്കമിട്ട്  ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്.ഇതിന്‍റെ ഭാഗമായി  കു​വൈ​ത്ത് സി​റ്റി​യി​ലെ പാ​സ്പോ​ർ​ട്ട്, വി​സ സേ​വ​ന​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. പാസ്പോര്‍ട്ട് സേ​വ​ന​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷം അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​ക​രു​മാ​യി സം​വ​ദി​ച്ചു. വൈ​കീ​ട്ട് നാ​ലി​ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജും എം​ബ​സി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി. പാ​സ്പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ അം​ബാ​സ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സ​ന്ദ​ർ​ശ​ക​രു​മാ​യും സം​വ​ദി​ച്ചു.സേ​വ​ന​കേ​ന്ദ്ര​ത്തിലെത്തിയ ആളുകളുമായി ഇടപഴകിയ അം​ബാ​സ​ഡ​ർ അവരുടെ പരാതികളും കേട്ടു. പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​പ്പ​ൺ ഹൗ​സ് ആ​ഴ്ച​തോ​റും ന​ട​ത്താ​ൻ എം​ബ​സി തീ​രു​മാ​നി​ച്ച​ത്. അ​ടു​ത്ത ഓ​പ്പ​ൺ ഹൗ​സ് ഏ​പ്രി​ൽ ആ​റി​ന് അ​ബ്ബാ​സി​യ ഔ​ട്ട്സോ​ഴ്സി​ങ്​ സെൻറ​റി​ൽ ന​ട​ക്കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News