ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് നിന്നാലും റെസിഡൻസി റ​ദ്ദാക്കപ്പെടില്ല

  • 01/04/2022

കുവൈത്ത് സിറ്റി: ​ഗാർഹിക തൊഴിലാളികൾ ഒഴിച്ച് ആറ് മാസത്തിൽ കൂടുതൽ രാജ്യത്ത് പുറത്ത് നിൽക്കുന്ന പ്രവാസികളുടെ ആരുടെയും റെസിഡൻസി റദ്ദാക്കപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ  ബ്രി​ഗേ‍ഡിയർ ജനറൽ തവ്‍ഹീദ് അൽ ഖണ്ഡാരി ഇക്കാര്യം അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

കൊവി‍ഡ് മഹാമാരിയുടെ സമയത്ത് പ്രവാസികൾ കുവൈത്തിലേക്ക് എത്താനാകാതെ കുടുങ്ങിയപ്പോഴാണ് ഈ തീരുമാനം എടുത്തത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ​ഗാർഹിക തൊഴിലാളികൾ ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിച്ചാൽ അവരുടെ റെസിഡൻസി റദ്ദാക്കപ്പെടും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News