കുവൈത്തിൽ കുട്ടികൾ പ്രതിയാകുന്ന കുറ്റകൃത്യങ്ങൾ കൂടുന്നു; കണക്കുകൾ ഇങ്ങനെ

  • 01/04/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്തവർ സ്വയം ആക്രമിച്ച കേസുകളുടെ എണ്ണം 398 ആയി ഉയർന്നതായി കണക്കുകൾ. ജുവനൈൽ പ്രോസിക്യൂഷന്റെ ഫീൽഡ് പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.  കൊലപാതകം, ആത്മഹത്യ, കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ 16 ജുവനൈലുകളാണ് പ്രതിയായത്. അവരിൽ 75 ശതമാനവും 15നും 18നും ഇടയിൽ പ്രായമുള്ളവരാണ്, 25 ശതമാനം പേർ ഏഴിനും 18നും ഇടയിൽ പ്രായമുള്ളവരാണ്; ഇവരിൽ 31.2 ശതമാനം പെൺകുട്ടികളും 68.7 ശതമാനം ആൺകുട്ടുകളുമാണ്. പ്രതികളായവരിൽ 56.25 ശതമാനം കുവൈത്തികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

81.2 ശതമാനം കൊലപാതകങ്ങളും ആത്മഹത്യകളും നടന്നത് സ്വകാര്യ വീടുകളിലാണ്. കൂടാതെ ഈ കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ചവയിൽ 12.5 ശതമാനവും ബ്ലാങ്ക് ആയുധങ്ങളാണ്. മർദ്ദിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് 226 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ 400 വരെ ജുവനൈലുകൾ പ്രതികളാണ്. 90 ശതമാനം ആൺകുട്ടികളും 10 ശതമാനം പെൺകുട്ടികളുമാണ് ഉള്ളത്. മോശം കൂട്ടുക്കെട്ടുകളാണ് കുട്ടികളിൽ ക്രിമിനൽ സ്വഭാവരീതികൾ കൂടാൻ കാരണമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News