കുവൈത്തിൽ ഗുരുതര ട്രാഫിക്ക് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുമെന്ന് അൽ സയേ​ഗ്

  • 01/04/2022

കുവൈത്ത് സിറ്റി: ഗുരുതരമായ ട്രാഫിക്ക് നിയമലംഘനം നടത്തുന്ന ഏതൊരാൾക്കെതിരെയും കർശനമായും ‌നിയമനട‌പടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ് വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാതെ വാഹനം ഓടിക്കുന്ന പൗരന്മാരെയും ജുവനൈലുകളെയും കോടതിയിലേക്ക് റഫർ ചെയ്യും. പ്രവാസികളാണ്  ഈ ലംഘനം നടത്തുന്നതെങ്കിൽ അവരെ നാടുകടത്തും. 

പുരുഷൻ, സ്ത്രീ വേർതിരിവില്ലാതെ ഈ നടപടികൾ സ്വീകരിക്കുമെന്നും അൽ സയേ​ഗ് വ്യക്തമാക്കി. ഇന്നലെ അഹമ്മദി ​ഗവർണറേറ്റിലെ മഹ്‍ബൗല പ്രദേശത്ത് ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം നടത്തിയ സുരക്ഷാ ക്യാമ്പയിനുമായി ബന്ധപ്പെട്ടുള്ള വാർത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എല്ലാ ഗവർണറേറ്റുകളിലെയും ഷോപ്പിംഗ് സെന്ററുകൾക്ക് മുന്നിലുള്ള ഗതാഗതം സുഗമമാക്കുന്നതിന്, വിശുദ്ധ റമദാൻ മാസത്തിന് മുമ്പ് പദ്ധതി നടപ്പിലാക്കുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നിലവിൽ സുരക്ഷാ അധികാരികളുടെ സഹകരണത്തോടെയും ഏകോപനത്തോടെയും പ്രവർത്തിച്ച് വരികയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News