കുവൈറ്റിൽ വിശുദ്ധ റമദാൻ ശനിയാഴ്ച (നാളെ) ആരംഭിക്കും

  • 01/04/2022

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ശനിയാഴ്​ച റമദാൻ ആരംഭിക്കും ​. മാസത്തിലെ ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടതിന് ശേഷം വിശുദ്ധ റമദാൻ ശനിയാഴ്ച (നാളെ) ആരംഭിക്കുമെന്ന് കുവൈറ്റ് ചന്ദ്രദർശന സമിതി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.വെള്ളിയാഴ്ച വൈകിട്ട് നടന്ന കമ്മിറ്റി യോഗത്തിന് ശേഷം ജുഡീഷ്യൽ സുപ്രീം കൗൺസിൽ പ്രസിഡന്റും കമ്മിറ്റി തലവനുമായ ജഡ്ജി അഹ്മദ് അൽ അജീൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ന് രാത്രി ചന്ദ്രക്കല കണ്ടതിന് ശേഷം, ശനിയാഴ്ച 1443 ലെ റമദാനിലെ ആദ്യ ദിവസമായിരിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.

എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും ഒപ്പം അറബ്, മുസ്ലീം രാഷ്ട്രങ്ങൾക്കും അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്  ഈ അവസരത്തിൽ റമദാൻ ആശംസകൾ നേർന്നു.  

മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിലും യുഎഇയിലും ശനിയാഴ്‌ച റമദാന്‍ വ്രതം ആരംഭിക്കും.   ഇശാ നമസ്‌കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റ് പള്ളികളിലും തറാവീഹ് നമസ്‌കാരം നടക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News