റദമാൻ മാസത്തിന് മുന്നോടിയായി കുവൈത്ത് വിപണിയിൽ വില ഉയർന്നു

  • 01/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൽ വിപണയിൽ പല ഉത്പന്നങ്ങളുടെയും വില ഉയർന്നു. തക്കാളിയുടെ ആറ് കിലോ വരുന്ന കാർട്ടന് 3.300 ഫിൽസ് ആയാണ് വില കൂടിയിട്ടുള്ളത്. ഒരു പെട്ടി തക്കാളിയുടെ വില നാല് മുതൽ അഞ്ച് ദിനാർ വരെയായി ഉയർന്നിട്ടുണ്ട്. റഷ്യൻ - യുക്രൈൻ യുദ്ധത്തിന്റെ ഫലമായി കഴിഞ്ഞ കുറെ ദിവസങ്ങളിൽ വലിയ തോതിൽ വിലക്കയറ്റം ഉണ്ടായിരുന്നു. 
ഇതിനൊപ്പമാണ് വീണ്ടും വില വർധിച്ചിട്ടുള്ളത്. വിലക്കയറ്റത്തിനെതിരെ നിരവധി വിമർശനങ്ങൾ വന്നിട്ടുണ്ട്. റദമാൻ  ദൈവത്തോട്  കൂടുതൽ അടുക്കുന്നതിന് വേണ്ടിയുള്ളതാണ്. എന്നാൽ ചില വ്യാപാരികൾ ഇത് ചൂഷണത്തിന്റെ സീസണായി എടുത്തിട്ടുണ്ട്. അതിനെതിരെ കർശന നിയന്ത്രണങ്ങളും തുടർനടപടികളും ആവശ്യമാണെന്നുള്ള പ്രതികരണങ്ങളാണ് ഉയർന്നിട്ടുള്ളത്.

Related News