ശമ്പളക്കുറവ്; കുവൈറ്റ് സ്കൂളുകളിൽ ശുചീകരണ തൊഴിൽ ചെയ്യാൻ വിസമ്മതിച്ച് തൊഴിലാളികൾ

  • 01/04/2022

കുവൈത്ത് സിറ്റി: സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ ആളെ ലഭിക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗം വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദ്‍ഹാഫിനെ അറിയിച്ചു. എല്ലാ യോ​ഗ്യതകളും പാലിച്ച 1,400 അപേക്ഷകരെയാണ് ലഭിച്ചത്. ഇവർക്ക് സിവിൽ സർവ്വീസ് കമ്മീഷനിൽ നിന്ന് അം​ഗീകാരവും ലഭിച്ചിരുന്നു. എന്നാൽ, സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ ശമ്പളം 190 ദിനാർ  മാത്രമാണെന്ന് അറിഞ്ഞതോടെ ഒരുപാട് പേർ അപ്പോയിൻമെന്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിസ്സമതിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

മെഡിക്കൽ പരിശോധനാ പേപ്പറുകൾ ലഭിക്കുന്നതിനും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി അഡ്മിനിസ്ട്രേറ്റീവ് വിഭാഗം അവരിൽ പലരെയും ബന്ധപ്പെട്ടെങ്കിലും അവർ അതിൽ നിന്ന് വിട്ടുനിന്നു. അതേസമയം, ഇതുവരെ കരാറിലേർപ്പെട്ടിരിക്കുന്ന അധ്യാപകരുടെ എണ്ണം 700 ആയതായും വൃത്തങ്ങൾ വിശദീകരിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News