റദമാൻ ആശംസകൾ നേർന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്

  • 02/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന്റെ ആശംസകൾ നേർന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. അനുഗ്രഹീതമായ റമദാൻ മാസത്തിന്റെ എല്ലാ അനു​ഗ്രഹങ്ങളും സന്തോഷങ്ങളും ലഭിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സുരക്ഷയും ക്ഷേമവും സമൃദ്ധിയും നേരുന്നു, ഒപ്പം സൗഹൃദ രാഷ്ട്രമായ കുവൈത്തിന്റെ നേതൃത്വത്തിന് ആശംസകൾ നേരുന്നു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും ഞങ്ങളുടെ എല്ലാ കുവൈത്ത് സുഹൃത്തുക്കൾക്കും എല്ലാ ആശംസകളെന്നും സിബി ജോർജ് കൂട്ടിച്ചേർത്തു.

ഈ അനുഗ്രഹീതമായ മാസം നമുക്ക് ഐക്യത്തിന്റെയും കരുണയുടെയും സമൃദ്ധി നൽകുമെന്ന് പ്രതീക്ഷിക്കുന്നു, ഈ വിശുദ്ധ മാസം എല്ലാ തലങ്ങളിലും ഐക്യത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തട്ടെ. മതങ്ങളിലും വിശ്വാസങ്ങളിലും വൈവിധ്യമാർന്ന നാടായ ഇന്ത്യയിൽ റമദാൻ മാസത്തിന് വളരെയേറെ പ്രത്യേകതകളുണ്ട്. വ്യത്യസ്ത സാമൂഹികവും സാംസ്കാരികവും മതപരവുമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ തികഞ്ഞ ഐക്യത്തോടെയാണ് ഇന്ത്യയിൽ ജീവിക്കുന്നത്. ഇന്തോനേഷ്യ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ ജീവിക്കുന്ന രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News