ഭക്ഷ്യവസ്തുക്കളുടെ വിലയിൽ സ്ഥിരത ഉറപ്പ് നൽകി കുവൈത്ത്

  • 02/04/2022


കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കളുടെ വിലയിൽ സ്ഥിരതയുണ്ടാകുമെന്നും എന്ത് സാഹചര്യത്തിലും അതിന് മാറ്റമുണ്ടാകില്ലെന്നും വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ ഷുരൈൻ  വ്യക്തമാക്കി. സർക്കാർ ഈ കാര്യത്തിൽ ഉറച്ച പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന ഭക്ഷ്യസുരക്ഷ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

രാജ്യത്തെ ആവശ്യ ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച മന്ത്രി ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ കുവൈത്ത് കരുത്തരാണെന്നും പറഞ്ഞു. അതേസമയം, തുറമുഖ ഗതാഗതം സാധാരണ പോലെ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് കുവൈത്ത് പോർട്ട് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ബാദർ അൽ എൻസി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News