കുവൈത്തിലാദ്യമായി രക്ത കൈമാറ്റത്തിനും സംഭരണത്തിനുമായി ലബോറട്ടറി തുറക്കാൻ ആരോഗ്യ മന്ത്രാലയം

  • 02/04/2022

കുവൈത്ത് സിറ്റി: രക്തത്തിന്റെയും അതിന്റെ ഡെറിവേറ്റീവുകളുടെയും കൈമാറ്റത്തിനും സംഭരണത്തിനുമായി ഷെയ്ഖ സാൽവ അൽ സബാഹ് സ്റ്റെം സെൽ സെന്ററിൽ തുറക്കാൻ ആരോ​ഗ്യ മന്ത്രാലയം. രോഗികൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആരോ​​ഗ്യ മന്ത്രാലയത്തിലെ ബ്ല​ഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് വിഭാ​ഗം പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. അൽ സബാഹ്, ജഹ്‌റ ആരോഗ്യ മേഖലകളിൽ രക്തവും അതിന്റെ ഡെറിവേറ്റീവുകളും കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

സെൻട്രൽ ബ്ലഡ് ബാങ്കിനെ പിന്തുണച്ച് രക്തവും അതിന്റെ ഡെറിവേറ്റീവുകളും സംഭരിക്കാൻ ഒരു ലബോറട്ടറിയാണ് വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് ബ്ല​ഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് വിഭാ​ഗം ഡയറക്ടർ ഡോ. റീം അൽ റാദ്‍വാൻ പറഞ്ഞു. രക്തവും അതിന്റെ ഡെറിവേറ്റീവുകളും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യമായ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങൾ ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News