റമദാൻ: ഇന്ത്യൻ എംബസ്സി പാസ്പോർട്ട് കേന്ദ്രങ്ങളിലെ പ്രവർത്തന സമയം ക്രമീകരിച്ചു

  • 02/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ പ്രവർത്തന സമയം പുതുക്കി ബിഎൽഎസ് ഇന്റർനാഷണൽ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലാർ ഔട്ട്സോഴ്സിംസ് സെന്ററുകൾ. റമദാൻ മാസത്തിൽ കുവൈത്ത് സിറ്റി, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ ബിഎൽഎസ് സെന്ററുകൾ രാവിലത്തെ ഒരു ഷിഫ്റ്റിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക്  രണ്ട് മണി വരെയാണ് പ്രവർത്തന സമയം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ ഈ സമയത്ത് മാത്രമായിരിക്കും സെന്ററുകളും പ്രവർത്തനം.

അതേസമയം, ഇന്ത്യൻ എംബസി ആവശ്യാനുസരണം അടിയന്തര കോൺസുലാർ സേവനങ്ങൾ നൽകുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ cons1.kuwait@mea.gov.in അല്ലെങ്കിൽ 24 മണിക്കൂറും ഏഴ് ദിവസവും ലഭിക്കുന്ന വാട്സ് ആപ്പ് ഹെൽപ്പ്ലൈൻ വഴിയോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ എംബസി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News