റമദാനിൽ ഭക്ഷണ ഉപഭോഗത്തിൽ 50 ശതമാനം വർദ്ധനവ്; കുവൈത്തിൽ ഉപഭോക്തൃ വസ്തുക്കൾക്ക് വിലക്കയറ്റം

  • 02/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസമായതോടെ ഭക്ഷണ ഉപഭോഗത്തിൽ വൻ വർധനവ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം വിവിധ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനാണ് റമദാനിന് മുമ്പ് ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധ നൽകുക. പുണ്യമാസത്തിലെ സമയക്കുറവ് അടക്കമുള്ള കാര്യങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭരിച്ച് വയ്ക്കുന്നത്. കോഴിയിറച്ചി പോലുള്ളവ ഇങ്ങനെ സംഭരിക്കുന്ന ഭക്ഷ്യവസ്തുക്കളിലൊന്നാണ്. ഒരു കുടുംബം 40 കാർട്ടണുകൾ വരെ ഇത്തരത്തിൽ സൂക്ഷിക്കാറുണ്ട്.

റമദാനിൽ അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ മാംസ ഉപഭോഗം 15 മുതൽ 30 കിലോഗ്രാം വരെയാണ്. കൂടാതെ, അരി, പാസ്ത, സൂപ്പ്, ഈന്തപ്പഴം, റമദാൻ മധുരപലഹാരങ്ങൾ  തുടങ്ങിയവയും വരും. ധാരാളം ഒത്തുചേരലുകൾ, പ്രാർത്ഥനകൾ, വിരുന്നുകൾ എന്നിവ നടക്കുന്നതിനാൽ കുവൈത്തിലെ റമദാൻ മാസത്തിലെ ഭക്ഷണ ഉപഭോഗം 50 ശതമാനം വരെ വർദ്ധിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ.

തക്കാളിയുടെ ആറ് കിലോ വരുന്ന കാർട്ടന് 3.300 ഫിൽസ് ആയാണ് വില കൂടിയിട്ടുള്ളത്. ഒരു പെട്ടി തക്കാളിയുടെ വില നാല് മുതൽ അഞ്ച് ദിനാർ വരെയായി ഉയർന്നിട്ടുണ്ട്. റഷ്യൻ - യുക്രൈൻ യുദ്ധത്തിന്റെ ഫലമായി കഴിഞ്ഞ കുറെ ദിവസങ്ങളിൽ വലിയ തോതിൽ വിലക്കയറ്റം ഉണ്ടായിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News