കുവൈത്തിലെ അൽ നയീം കാർ സ്ക്രാപ്പ് കേന്ദ്രത്തിൽ തീപിടിത്തം; രക്ഷാപ്രവർത്തനം വിജയം

  • 02/04/2022

കുവൈത്ത് സിറ്റി: സാൽമി റോഡിലെ അൽ നയീം കാർ സക്രാപ്പ് കേന്ദ്രത്തിലുണ്ടായ തീപിടിത്തം ആശങ്കപരത്തി. ഷഖയ, ജഹ്റ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അ​ഗ്നിശമന സേനയുടെ പിന്തുണയോടെ തീയണയ്ക്കാൻ സാധിച്ചു. 5,000 സ്ക്വയർ മീറ്റർ പ്രദേശത്താണ് തീ പടർന്നതെന്ന് ജനറൽ ഫയർ സർവ്വീസ് പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാ​ഗം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അപകട അന്വേഷണ വിഭാഗത്തിലെ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്.
‌‌
തീപിടിത്തത്തിൽ നിരവധി പഴയ കാർ പാർട്‌സ് കടകൾ കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12:45ഓടെ രണ്ട് കാർ പാർക്കിംഗുകളിൽ തീപിടിത്തമുണ്ടാവുകയായിരുന്നു. ഷഖയ, ജഹ്‌റ ക്രാഫ്റ്റ്, ഇസ്തിക്‌ലാൽ എന്നിവിടങ്ങളിൽ നിന്നുള്ള അ​ഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News