റമദാൻ; കുവൈറ്റ് വാക്‌സിനേഷൻ സെന്റർ പ്രവർത്തന സമയത്തിൽ മാറ്റം

  • 02/04/2022

കുവൈറ്റ് സിറ്റി : വിശുദ്ധ റമദാൻ മാസത്തിൽ കൊവിഡ്-19 വാക്സിനേഷനുള്ള സമയം ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചു. മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിലെ കുവൈറ്റ് വാക്‌സിനേഷൻ സെന്റർ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കും. ജാബർ പാലത്തിലെ വാക്സിനേഷൻ സെന്റർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജിലീബ് യൂത്ത് സെന്റർ എന്നിവ പൊതുജനങ്ങൾക്കായി രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെ തുറന്നിരിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News