കുവൈത്തില്‍ ബഹുഭാര്യത്വമുള്ള പതിനായിരക്കണക്കിന് പേരുണ്ടെന്ന് കണക്കുകള്‍

  • 03/04/2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബഹുഭാര്യത്വമുള്ള പതിനായിരക്കണക്കിന് പേരുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നീതികാര്യ മന്ത്രാലയത്തിലെ ഷരിയ ഡോക്യൂമെന്‍റേഷന്‍ വിഭാഗത്തില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രണ്ട് ഭാര്യമാരുള്ള 11,000ത്തില്‍ അധികം പുരുഷന്മാരാണ് രാജ്യത്തുള്ളത്. കൂടാതെ, 700 പേര്‍ക്ക് മൂന്ന് ഭാര്യമാരുണ്ട്. എന്നാല്‍, നാല് ഭാര്യമാരുള്ള 94 കുവൈത്തികള്‍ മാത്രമാണുള്ളത്. മതനിയമം അനുസരിച്ച് നാല് ഭാര്യമാര്‍ വരെയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.

വിവാഹ ശേഷമുള്ള ആദ്യ അഞ്ച് വർഷം ദമ്പതികൾക്ക് പല വിധി പ്രശ്നങ്ങളുണ്ടായേക്കാമെന്ന് ഷരിയ ഡോക്യൂമെന്‍റേഷന്‍ വിഭാഗം ഡയറക്ടര്‍ ഫഹദ് അല്‍ ദൈന്‍ പറഞ്ഞു. ഈ കാലയളവില്‍ വിട്ടുവീഴ്ച ചെയ്യാൻ തയാറാവേണ്ടതുണ്ട്. അതേസമയം, 2021ൽ കുവൈത്തികൾ തമ്മിലുള്ള വിവാഹങ്ങളിൽ വർധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രാലയത്തിലെ വിവാഹ രജിസ്‌ട്രര്‍ പ്രകാരം കഴിഞ്ഞ വർഷം 11,363 ദമ്പതികൾ വിവാഹിതരായെന്നും മുൻവർഷത്തെ അപേക്ഷിച്ച് 16.5 ശതമാനം വർധനവുണ്ടായെന്നും അല്‍ ദൈന്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News