മുബാറക്കിയയിലെ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം, 300 കടകള്‍ തകര്‍ന്നു

  • 03/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയുടെ ഹൃദയ ഭാഗമായ മുബാറക്കിയയുണ്ടായ തീപിടിത്തത്തിലുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. അപകടത്തില്‍ 300 കടകളാണ് തകര്‍ന്നത്. ആയുധ മാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ കടകള്‍ നശിച്ചത്  (സൂഖ് അൽ-സലാഹ്). അവിടെ നിന്നാണ് പെർഫ്യൂം കടകളിലേക്കും വീട്ടുപകരണ സാധനങ്ങളുടെ കടകളിലേക്ക് തീ പടര്‍ന്നത്. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും നാഷണൽ ഗാർഡും അണിനിരന്നുള്ള പരശ്രമത്തിലൂടെയാണ് തീ അണയ്ക്കാനായത്. 

പെർഫ്യൂമുകളുടെയും മരക്കുടകളുടെയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആല്‍ക്കഹോളും ഉണ്ടായിരുന്നതാണ് തീ കൂടുതല്‍ പടരാന്‍ കാരണമായത്. വ്യാഴാഴ്ച രാത്രി വൈകിയും നടന്ന രക്ഷാപ്രവര്‍ത്തനങ്ങളിലൂടെയാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി പൂര്‍ണ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സാധാനങ്ങള്‍ കത്തി നശിച്ചെങ്കിലും ജീവഹാനി ഉണ്ടാകാത്തത് ആശ്വാസമായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News