ജലീബ് പ്രദേശത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതായി പ്രദേശവാസികള്‍

  • 03/04/2022

കുവൈത്ത് സിറ്റി : ജലീബ് പ്രദേശത്തോട് കാണിക്കുന്ന അവഗണയിലും വിവേചനത്തിലും  പരാതിപ്പെട്ട് റിയൽ എസ്റ്റേറ്റ് ഉടമകളും സ്വദേശി താമസക്കാരും. സര്‍ക്കാര്‍ ഈ പ്രദേശത്തോട് കാണിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അവഗണന സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും  ഉടമസ്ഥാവകാശ നിയമത്തിലെ പ്രത്യേക വ്യവസ്ഥകൾ കാരണം വസ്തുവകകൾ 15 വർഷത്തേക്ക് വിൽക്കുന്നതിൽ നിന്ന് തങ്ങളെ തടയുന്നതായും ഇവര്‍  ചൂണ്ടിക്കാട്ടി. തങ്ങളുടെ സ്വത്തുകള്‍ വില്‍ക്കുവാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നൽകി. 

ജലീബ് ഷുയൂഖ് പ്രദേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനുമായി നേരത്തെ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. നിരവധി മന്ത്രാലയങ്ങള്‍ പ്രതിനിധികൾ ഉൾപ്പെട്ട സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ തുടര്‍ നടപടികള്‍ ആയിട്ടില്ല. 1965-ൽ നിലവില്‍ വന്ന ജിലീബ് അൽ ഷുയൂഖ് പ്രദേശത്ത്  1,600 ലധികം കുടുംബങ്ങള്‍ക്ക് സ്വന്തം സ്വത്തുക്കൾ വിൽക്കുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തിയത് നിയമങ്ങളുടെയും മാനുഷിക മൂല്യങ്ങളുടെയും ലംഘനമാണെന്ന് ജലീബ് നിവാസി ഡോ. മുഹമ്മദ് അൽ ഹറസ് പറഞ്ഞു. രാജ്യത്ത്  വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന ഇടമാണ് ജലീബ്. വിദേശികളെ ജലീബില്‍ നിന്നും  മാറ്റുന്നതിന് മുമ്പായി അവര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇടം ഒരുക്കുവാന്‍ അധികൃതര്‍ തയ്യാറാകണം. നാല് ലക്ഷത്തിലേറെ വിദേശികളെ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ മാറ്റുവാന്‍ ചിന്തിക്കുന്നത് തന്നെ മാനുഷിക വശങ്ങൾക്ക് വിരുദ്ധമാണെന്ന് ഡോ. മുഹമ്മദ് പറഞ്ഞു. രാജ്യത്തെ ഏറ്റവും തന്ത്ര പ്രധാനമായ ഭാഗമാണ് ജലീബെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച വാണിജ്യ, വിനോദ, വിനോദസഞ്ചാര കേന്ദ്രമാക്കി പ്രദേശത്തെ മാറ്റണമെന്നും പ്രദേശവാസിയായ റാഷിദ് അൽ മുതൈരി പറഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവും സര്‍വ്വകലാശാലയും സ്ഥിതി ചെയ്യുന്നത് ജലീബിലാണ്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ ഉൾപ്പെടുന്ന മേഖലയാണ് ജലീബ് ഷുയൂഖ്.വിസാ കാലാവധി കഴിഞ്ഞവരും സ്പോണ്‍സരില്‍ നിന്നും ഒളിച്ചോടിയെത്തുന്ന നൂറുക്കണക്കിന് പേര്‍ അബ്ബാസിയയിലും ഹസാവിയിലും  താമസിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ മുൻ‌പന്തിയിലാണ് ഈ പ്രദേശങ്ങളുടെ സ്ഥാനം. കൃത്യമായ രീതിയില്‍ വികസനം നടക്കാത്തതിനാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വിങ്ങുകയാണ് അബ്ബാസിയ. മിക്ക കെട്ടിടങ്ങളിലും പാര്‍ക്കിംഗ് സൗകര്യം ലഭ്യമെല്ലാത്തതിനാല്‍ റോഡ്‌ അരികിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. 

Related News