കുവൈത്തിൽ മലയാളി യുവാവ്​ ലിഫ്​റ്റിൽ കുടുങ്ങി മരണപ്പെട്ടു

  • 03/04/2022

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മലയാളി യുവാവ്​ ലിഫ്​റ്റിൽ കുടുങ്ങി മരണപ്പെട്ടു,  മലപ്പുറം ജില്ലയിലെ തിരൂർ ചമ്രവട്ടം സ്വദേശി തെക്കെവളപ്പിൽ മുഹമ്മദ് ഫാസിൽ (37) ആണ്​ മംഗഫിൽ ലിഫ്റ്റിൽ കുടുങ്ങി മരണപ്പെട്ടത്.  ബക്കാല ജീവനക്കാരനായിരുന്നു, ഡെലിവറി നടത്താനായി കയറിയ ബിൽഡിങ്ങിലെ ലിഫ്റ്റിൽ കുടുങ്ങിയാണ് മരണം. അഗ്​നിശമന സേനയെത്തിയാണ്​ മൃതദേഹം പുറത്തെടുത്തത്​.  

പിതാവ്​: മുഹമ്മദ്​കുട്ടി. മാതാവ്​: ഉമ്മാച്ചു. ഭാര്യ: ഖമറുന്നീസ. മക്കൾ: ഷാമിൽ, ഷഹ്​മ, ഷാദിൽ. സഹോദരങ്ങൾ: റിയാസ് ബാബു, ലൈല, റംല, റഹിം. കുവൈത്ത് കേരള ഇസ്​ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല മലബാർ യൂനിറ്റ് അംഗമായിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News