പ്രവാസികളാല്‍ നിറഞ്ഞ് സാല്‍മിയ; കുവൈത്തിൽ ഏറ്റവും കൂടുതൽ ഫ്‌ളാറ്റ് വാടക ദസ്മാനിൽ

  • 03/04/2022

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്‍വെസ്റ്റ്മെന്‍റ് പ്രോപ്പര്‍ട്ടികളുടെ എണ്ണം 12,994 ആയതായി കണക്കുകള്‍. 2021 അവസാനമുള്ള കണക്കാണിത്. അതില്‍ 396,000 അപ്പാര്‍ട്ട്മെന്‍റുകളുണ്ട്. ഇതില്‍ 61,000 അപ്പാര്‍ട്ട്മെന്‍റുകളാണ് താമസക്കാരില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത്. റിയല്‍ എസ്റ്റേറ്റ് യൂണിയന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്‍വെസ്റ്റ്മെന്‍റ് റിയൽ എസ്റ്റേറ്റിന്റെ കേന്ദ്രീകരണത്തിന്റെ കാര്യത്തിൽ സാൽമിയ പ്രദേശമാണ് കുവൈത്തില്‍ ഒന്നാമത് നില്‍കുന്നത്. ഇവിടെ ഇന്‍വെസ്റ്റ്മെന്‍റ് കെട്ടിടങ്ങളുടെ എണ്ണം 2,911 ആയി. അതായത് സാല്‍മിയ പ്രദേശം പ്രവാസികളാല്‍ നിറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

1,811 കെട്ടിടങ്ങളുമായി ഹവല്ലിയാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 1,181 ഇന്‍വെസ്റ്റ്മെന്‍റ് പ്രോപ്പര്‍ട്ടികളമായി ജലീബ് അല്‍ ഷുവൈക്ക് മൂന്നാമതാണ്. ഫര്‍വാനിയ നാലാമതും ഖൈത്താന്‍ അഞ്ചാമതുമാണ്. അതേസമയം, പ്രതിമാസ വാടകയുടെ കാര്യത്തില്‍ ദസ്മാന്‍ പ്രദേശമാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ ശരാശരി പ്രതിമാസ വാടക ഏകദേശം 1,081 കുവൈത്തി ദിനാര്‍ ആണ്. പിന്നാലെയുള്ളത് 512 കെഡിയുമായി ഷാബ് പ്രദേശമാണ്. 

464 കെഡി പ്രതിമാസ വാടകയുള്ള ഷര്‍ഖ് മൂന്നാമതും 352 കെഡിയുമായി ജാബ്രിയ നാലാമതുമാണ്. ആറാം സ്ഥാനത്ത് 338 കെ‍ഡിയുമായി സബാഹ് അല്‍ സലീം ആണ്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സാല്‍മിയ പ്രദേശത്തെ ശരാശരി പ്രതിമാസ വാടക 327 കുവൈത്തി ദിനാര്‍ ആണ്. ജലീബ് അല്‍ ഷുവൈക്ക്, ഖൈത്താന്‍ മേഖലകളിലാണ് ഏറ്റവും കുറവ് വാടക, ശരാശരി 210 കുവൈത്തി ദിനാര്‍. അബു ഹലീഫയില്‍ 240 കെഡിയും ഫര്‍വാനിയയില്‍ 244 കെഡിയും ശരാശരി വാടകയുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News