ഇന്ത്യന്‍ എംബസ്സി വാരാന്ത ഓപ്പൺ ഹൗസ് ഏപ്രിൽ 6 ന്.

  • 03/04/2022

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍  വാരാന്ത ഓപ്പൺ ഹൗസ് ഏപ്രിൽ 6 ബുധനാഴ്ച ബിഎല്‍എസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ വെച്ച് നടക്കും. പരാതികല്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പന്‍ ഹൗസ് ആഴ്ചതോറും ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ വെച്ച് നടത്തുവാന്‍ തീരുമാനിച്ചത്. അബ്ബാസിയ ഒലിവ് സൂപ്പർമാർക്കറ്റ് ബിൽഡിംഗില്‍ സ്ഥിതി ചെയ്യുന്ന ബിഎല്‍എസ് സെന്ററിൽ രാവിലെ 11 മണിക്കാണ് ഓപ്പൺ ഹൗസ് ആരംഭിക്കുക.  കോവിഡ്-19 പൂർണ്ണ വാക്സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കാമെന്ന് എംബസ്സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരാതികള്‍ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ പാസ്‌പോർട്ട്, പാസ്‌പോർട്ട് നമ്പർ,സിവിൽ ഐഡി നമ്പര്‍,മുഴുവന്‍ പേര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി amboff.kuwait@mea.gov.in ഇമെയില്‍ അയക്കുവാന്‍ എംബസി അഭ്യര്‍ഥിച്ചു. 

Related News