ഒമാൻ ക്വാറി അപകടം: മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തി, തിരച്ചില്‍ അവസാനിപ്പിച്ചു

  • 03/04/2022


മസ്‌കത്ത്: ഒമാനില്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയില്‍ സ്വകാര്യ മാര്‍ബിള്‍ ഫാക്ടറിയുടെ ക്വാറിയിലുണ്ടായ അപകടത്തില്‍ മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍ 14 പേര്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. ശനിയാഴ്ചയാണ് 14 ാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തത്. 

ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾ ജോലി ചെയ്യുന്ന ക്വാറിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. ആറ് പേര്‍ സംഭവ ദിവസം മരിച്ചിരുന്നു. നാല് പേരെ ആദ്യ ദിനം തന്നെ രക്ഷപ്പെടുത്തുകയും ചെയ്തു. മരിച്ചവരിലോ പരുക്കേറ്റവരിലോ ഇന്ത്യക്കാരുണ്ടോയെന്ന് അറിവായിട്ടില്ല. മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Related News